കോട്ടയം : ആര്‍പ്പൂക്കര പിണഞ്ചിറക്കുഴിയില്‍ സ്വകാര്യ ബസില്‍നിന്ന് വീണ് വയോധികന് മരിച്ചു. ആര്‍പ്പൂക്കര സ്വദേശിയായ പാപ്പന്(76) ആണ് മരിച്ചത്.ആര്‍പ്പൂക്കര -കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎംവി ബസില്‍നിന്ന് വീണാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്ക് പോകുന്നതിനായി ബസില്‍ കയറാന്‍ എത്തിയതാണ് പാപ്പന്.
ബസിലേക്ക് കയറുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.