മലപ്പുറം : വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10 ന് വണ്ടൂർ പൂക്കളത്താണ്  അപകടം. കാർ സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഹൃദയുടെ തലയിലൂടെ സ്വകാര്യ ബസ് കയറിയതാണെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here