എരുമേലി : വൈദ്യുതി പോസ്റ്റിലെ കേബിളിൽ നിന്ന് തീ പടർന്ന് ലൈനുകളിലേക്ക് വലിയ തീയായി പടർന്നപ്പോൾ നാട്ടുകാർ രക്ഷകരായി. അതുവഴി വന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തി യുവാവ് ബസിന് മുകളിൽ കയറി നിന്ന് ഫയർ ഡിസ്റ്റിങ്യുഷർ സ്പ്രേ ചെയ്ത് സാഹസികമായി തീ അണച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത് . . ബുധനാഴ്ച വൈകിട്ട് എരുമേലി കെഎസ്ഇബി ഓഫിസിന് മുന്നിലാണ് സംഭവം. സമീപത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനും ഡിവൈഎഫ്ഐ മേഖല ഭാരവാഹിയുമായ വിഷ്ണു കണ്ണൻ ആണ് സ്ഥാപനത്തിലെ ഫയർ ഡിസ്റ്റിങ്യുഷർ സിലിണ്ടർ എടുത്തു കൊണ്ട് വന്ന് ഉപയോഗിച്ച് തീ പൂർണമായും അണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here