എടത്വാ : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം രാവിലെ 8 മണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 150 മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്കൂട്ടറിൽ യാത്രക്കാർ തെറിച്ചു വീണാണ് അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here