തൃശൂർ : ചേലക്കരയിൽ ഇരു ചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. വെല്ലങ്ങിപ്പാറ സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ 21 വയസുള്ള അബു ത്വാഹിർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരക്കാട് സ്വദേശി അനസ്സിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11:00 മണിയോടെ ഉദുവടി ഇറക്കം കഴിഞ്ഞ് ചെറങ്കോണം പ്രദേശത്തെ വളവുള്ള ഭാഗത്തായിരുന്നു അപകടം.ചേലക്കരയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച ശേഷം സ്ലാബ് ഇട്ടു മൂടാത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here