ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോള്‍ എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കേന്ദ്രം ചര്‍ച്ചയില്‍ ചോദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സെക്രട്ടറി തലത്തില്‍ ചര്‍ച്ച തുടരുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here