ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പറുകൾ ചോർന്നതുൾപ്പെടെയുള്ള ക്രമക്കേടുകളെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11-ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) അറിയിച്ചു.

ജൂൺ 23-ന് ഷെഡ്യൂൾ ചെയ്തിരുന്ന പരീക്ഷയാണ് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here