ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​ന്ദ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തി ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത്. എ​ല്ലാ ക​ര്‍​ഷ​ക ഗ്രാ​മ​ങ്ങ​ളും നി​ശ്ച​ല​മാ​കു​ന്ന ബ​ന്ദ് ഒ​രു പു​തി​യ തു​ട​ക്ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ര്‍​ഷ​ക​ര്‍ പ​ണി​ക്കി​റ​ങ്ങി​ല്ലെ​ന്നും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വൃ​ത്തി​യും വെ​ള്ളി​യാ​ഴ്ച ന​ട​ക്കി​ല്ലെ​ന്നും ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് പ​റ​ഞ്ഞു. ഭാ​ര​ത് ബ​ന്ദ് ന​ട​ത്തു​ന്ന​ത് രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും ഹൈ​വേ​ക​ള്‍ അ​ട​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ത​ങ്ങ​ള്‍​ക്കൊ​പ്പം എ​ത്ര പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​കു​ന്ന ദി​ന​മാ​യി​രി​ക്കും വെ​ള്ളി​യാ​ഴ്ച. ചി​ല​ര്‍ ഉ​ച്ച​മു​ത​ല്‍ ക​ട​ക​ള്‍ അ​ട​യ്ക്കും. ചി​ല​ര്‍ ഉ​ച്ച​വ​രെ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കും. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്. എ​ങ്ങ​നെ​യാ​ണെ​ങ്കി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ബ​ന്ദി​നു​ണ്ടാ​കാ​ന്‍ പോ​കു​ന്ന​തെ​ന്നും രാ​കേ​ഷ് ടി​കാ​യ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here