പത്തനംതിട്ട :അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ടി എം തോമസ് ഐസക്  {Travancore Mathew Thomas Isaac} സീറ്റ് ഉറപ്പിച്ചത് കേന്ദ്ര നെത്ര്വത്വവുമായുള്ള അടുപ്പത്തിൽ .ഇന്ന് ജില്ലാ .സംസ്ഥാന കമ്മിറ്റികൾ കൂടി അവസാന വട്ട സീറ്റ് നിർണായ ചർച്ചകൾ നടത്തി ശുപാര്ശ സമർപ്പിച്ചാലും ,പത്തനംതിട്ട ജില്ലയിൽ നിന്നും രാജു ഏബ്രഹാമിന്റെ പേര് കടന്നു വന്നെങ്കിലും കേന്ദ്ര നെത്ര്വതം തോമസ് ഐസക്കിന്റെ കടന്നു വരവ് ദേശീയ നേത്രത്വത്തിന് ആവശ്യമാണെന്ന സംസ്ഥാന ,ജില്ലാ നേത്ര്വത്വങ്ങളെ അറിയിച്ചതായി ആണ് സൂചന .

റാന്നിയിൽ സി പി എം സാരഥിയായി നിരവധി തവണ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ട രാജു അബ്രഹാമിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഘടക കക്ഷിയായ കേരളാ കോൺഗ്രസ്സ് മാണിക്ക് വേണ്ടി സീറ്റ് മാറിക്കൊടുക്കേണ്ടി വന്നിരുന്നു .മൂന്ന് വർഷമായി രാജു എബ്രഹാം ലോക്‌സഭാ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചു മണ്ഡലത്തിലുടെനീളം ഓടിനടന്നിരുന്നു .പൊതുവെ ജനകീയനും ,മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും ജനപ്രീതിയുമുള്ള രാജു എബ്രഹാം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വരുമെന്നായിരുന്നു കണക്കുകൂട്ടൽ .പക്ഷെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ രാജു എബ്രഹാമിന് തിരിച്ചടിയും തോമസ് ഐസക്കിന് പാർട്ടി തലത്തിൽ നേട്ടവുമായി . ഇന്ന് നടക്കുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റും രാജു ഏബ്രഹാമിന്റെ പേര് പറഞ്ഞാൽ പോലും കേന്ദ്ര കമ്മിറ്റി എഫക്റ്റ് ആയിരിക്കും നടപ്പാക്കുക .അതായത് ഡോ .ടി എം തോമസ് ഐസക് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മറ്റു തടസങ്ങൾ കടന്നു വന്നില്ലെങ്കിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയാകും .

കഴിഞ്ഞ ഒരു മാസത്തോളമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ടയുടെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ എല്ലാ ലോക്കൽ കമ്മറ്റികളിലും തോമസ് ഐസക് പങ്കെടുത്ത് ചർച്ച നടത്തിയിരുന്നു .

അയർലണ്ട് നാഷണൽ യൂണിവേഴ്സിറ്റി പ്രഫസറായ ഡോ. നട ദുവ്വൂരി ആയിരുന്നു തോമസ് ഐസക്കിന്റെ ഭാര്യ.സാറ  ഡുവ്  ഐസക്കും ,   ഡോറ ഡുവ്  ഐസക്കും ആണ് മക്കൾ 

LEAVE A REPLY

Please enter your comment!
Please enter your name here