ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടിനെതിരായ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെസ്റ്റ് പ​ര​മ്പ​ര​ക്ക് തുടക്കമായി. ഹൈദരാബാദിലെ ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

സ്പിന്നിനെ തുണക്കുമെന്ന കണക്കുകൂട്ടലിൽ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടും ഇന്ത്യക്കെതിരെ മൂന്ന് സ്പിന്നർമാരെ അണിനിരത്തുന്നുണ്ട്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ടീമിലെത്തിയത്.ആദ്യ രണ്ടു ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന വിരാട് കോഹ്ലിക്ക് പകരം രജത് പട്ടിദാർ ടീമിനൊപ്പം ചേർന്നിരുന്നെങ്കിലും അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. രോഹിത് ശർമക്കൊപ്പം യശസ്വി ജയ്സ്വാൾ ഓപൺ ചെയ്തേക്കും. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലു നാലാം നമ്പറിൽ ശ്രേയസ് അയ്യരും അഞ്ചാമനായി കെ.എൽ.രാഹുൽ പ്ലേയിങ് ഇലവനിൽ ഉണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാരായുള്ളത്.

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ),യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ രാ​ഹു​ൽ, കെ.​എ​സ് ഭ​ര​ത്, ര​വീ​ന്ദ്ര ജ​ദേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, അക്സർ പട്ടേൽ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ഇം​ഗ്ല​ണ്ട്: ബെ​ൻ സ്റ്റോ​ക്‌​സ് (ക്യാ​പ്റ്റ​ൻ), സാ​ക്ക് ക്രാ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ല്ലി പോ​പ്പ്, ജോ ​റൂ​ട്ട്, ജോ​ണി ബെ​യ​ർ​സ്റ്റോ, ബെ​ൻ ഫോ​ക്‌​സ്, റെ​ഹാ​ൻ അ​ഹ​മ്മ​ദ്, ടോം ​ഹാ​ർ​ട്ട്‌​ലി, മാ​ർ​ക്ക് വു​ഡ്, ജാ​ക്ക് ലീ​ച്.

LEAVE A REPLY

Please enter your comment!
Please enter your name here