2024ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ ‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍’ പുരസ്‌കാരം നേടി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് എക്സ്പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാന്‍ഡ്-എലോണ്‍ കോര്‍ നെറ്റ്വര്‍ക്ക് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവാണ്. രാജ്യത്ത് 22 സര്‍ക്കിളുകളില്‍ ജിയോ സേവനം ലഭ്യമാണ്. 4ജി, 5ജി സേവനങ്ങളാണ് കമ്പനി നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here