സംസ്ഥാനത്ത് 2,769 കോടി രൂപയുടെ ദേശീയ പാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : 2024 മാർച്ച് 11

കഴിഞ്ഞ പത്തുവർഷക്കാലത്തിനിടയിൽ രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ പരിവർ‌ത്തനാന്മകമായ മാറ്റങ്ങളാണ് കാണാൻ കഴിഞ്ഞതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര റോ‍ഡ് ​ഗതാ​ഗത, ഹൈവേ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം  കാര്യവട്ടത്ത്  സംഘടിപ്പിച്ച ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ ​ഗുണഫലം സാമ്പത്തിക പുരോ​ഗതിയാണ്. നല്ല റോ‍ഡുകൾ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നുവെന്നും അതുവഴി തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നും ഇത് സാമ്പത്തിക പുരോ​ഗതിയിലേക്ക് നയിക്കുന്നുെവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും വികസിത അനന്തപുരി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ നിന്നും കേരളത്തിലെ ദേശീയപാതാ പദ്ധതികൾ വിദൂരദൃശ്യ സംവിധാനം വഴി ഉദ്ഘാടനം ചെയ്തു. ദേശീയ പാത 66-ൽ മുക്കോല മുതൽ കേരള-തമിഴ്നാട് അതിർത്തി വരെ നീളുന്ന പാത നാലുവരിയാക്കിയതും തലശ്ശേരി മുതൽ‌ മാഹി ബൈപ്പാസ് വരെയുള്ള പാത നാലുവരിയാക്കിയതുമാണ് ഉദ്ഘാടനം ചെയ്ത പദ്ധതികൾ. മുക്കോലയിൽ നിന്നും കേരള-തമിഴ്നാട് അതിർത്തി വരെ നീളുന്ന ദേശീയപാത പദ്ധതിയുടെ ഭാ​ഗത്തിന്റെ ദൈർഘ്യം 16.5 കിലോമീറ്ററാണ്. 1226 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. തലശ്ശേരി-മാഹി ദേശീയപാത പദ്ധതിയുടെ ദൈർഘ്യം 18.6 കിലോമീറ്ററും ചെലവഴിച്ച തുക 1543 കോടി രൂപയുമാണ്.ശ്രീ ശശി തരൂർ എംപിയും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here