ന്യൂ​ഡ​ല്‍​ഹി: മി​നി​മം താ​ങ്ങു​വി​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ര്‍​ഷ​ക മാ​ര്‍​ച്ച് ശ​നി​യാ​ഴ്ച 12-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. വെ​ടി​യേ​റ്റ് മ​രി​ച്ച യു​വ ക​ര്‍​ഷ​ക​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മെ​ഴു​കു​തി​രി തെ​ളി​യി​ച്ചു മാ​ര്‍​ച്ച് ന​ട​ത്തും.

യു​വ ക​ര്‍​ഷ​ക​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും. ഈ ​മാ​സം 29 വ​രെ അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​മാ​ധാ​ന പ്ര​തി​ഷേ​ധം തു​ട​രാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ക​ര്‍​ഷ​ക നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്നുമു​ത​ല്‍ സ​മ​ര പ​ര​മ്പ​ര​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.ഞാ​യ​റാ​ഴ്ച പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ല്‍ നി​ര്‍​ണാ​യ​ക സ​മ്മേ​ള​നം ചേ​രും. ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ല്‍ നി​ന്നും പു​റ​ത്തുവ​രേ​ണ്ട​തി​നെ പ​റ്റി ച​ര്‍​ച്ച​യു​ണ്ടാ​കും. വ്യാ​ഴാ​ഴ്ച കൂ​ടു​ത​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here