ന്യൂ​ഡ​ല്‍​ഹി: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​ഴി​വു​വ​ന്ന 13 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 10ന് ​ന​ട​ക്കും. ബി​ഹാ​ര്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ 13നാ​ണ് വോ​ട്ട​ണ്ണ​ല്‍.നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 21 ആ​ണ്. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ജൂ​ണ്‍ 24ന് ​ന​ട​ക്കും. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 26 ആ​ണ്.

ബി​ഹാ​റി​ലെ ഒ​രു സീ​റ്റി​ലും ബം​ഗാ​ള്‍- നാ​ല്, ത​മി​ഴ്‌​നാ​ട്- ഒ​ന്ന്, മ​ധ്യ​പ്ര​ദേ​ശ്- ഒ​ന്ന്, ഉ​ത്ത​രാ​ഖ​ണ്ഡ്-​ര​ണ്ട്, പ​ഞ്ചാ​ബ്-​ഒ​ന്ന്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here