ലഖ്നൗ : ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് ജാമ്യം. ഉത്തർ ​പ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.  2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് രാഹുല്‍ അധിക്ഷേപിച്ചുവെന്നായിരുന്നു കേസ്. ബിജെപി നേതാവ്  വിജയ് മിശ്രയാണ് പരാതി നൽകിയത്.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചു എന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്,  ഭൂപൻ കുമാർ ബോറ, ഗൗരവ് ഗൊഗോയ് തുടങ്ങിയ കോൺ​ഗ്രസ് നേതാക്കൾ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here