എരുമേലി :കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ ജീവനൊടുക്കിയ കാവുങ്ങൽ സൗമ്യ സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുനിൽകുമാറിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു .കൊല്ലമുള മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാറിനെയാണ് (40) പിടികൂടിയത്. മകൾ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലിതെക്ക് എലിവാലിക്കര തൈപുരയിടത്തിൽ വീട്ടിൽ ശശി പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമുണ്ടായ അപമാനഭാരത്താൽ  ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയശേഷം സുനിൽ പിൻവാങ്ങുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.ഇതിനെ തുടർന്നാണ് അറസ്റ്റ്. വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ആർ റോജ്, എസ് ഐ രതീഷ് കുമാർ, എസ്സിപിഓ പി കെ ലാൽ, സിപിഓ അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.സുനിൽകുമാറിന്റെ സുഹൃത്തിൻറെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ദിവസമാണ് ആത്മഹത്യ നടക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here