കു​ണ്ട​റ: നാ​ട​കം പ​ഠി​പ്പി​ക്കാ​നെ​ത്തി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ ര​ണ്ടാ​മ​ത്തെ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​റ്റ​ങ്ക​ര ച​ന്ദ​ന​ത്തോ​പ്പ് മു​ണ്ട​ന്‍ചി​റ മാ​ട​ന്‍കാ​വി​ന് സ​മീ​പം പ​ണ​യി​ല്‍വീ​ട്ടി​ല്‍ ടി.​എ​സ്. മ​ണി​വ​ര്‍ണ (47) നെ​തി​രെ​യാ​ണ് കു​ണ്ട​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഈ ​പെ​ണ്‍കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ഇ​യാ​ള്‍ മാ​ർ​ച്ച്​ 20 വ​രെ റി​മാ​ന്‍ഡി​ലാ​ണ്.കൊ​ല്ലം ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി​ക്ക് പെ​ണ്‍കു​ട്ടി ന​ല്‍കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നി​ര​വ​ധി ത​വ​ണ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് മൊ​ഴി. സ്‌​കൂ​ളി​ല്‍ നാ​ട​ക അ​ധ്യാ​പ​ക​നാ​യ പ്ര​തി പെ​ണ്‍കു​ട്ടി​ക്ക് സമ്മാനങ്ങ​ള്‍ ന​ല്‍കി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പ്ര​തി​യെ വീ​ണ്ടും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here