സോജൻ ജേക്കബ്  തിരുവനന്തപുരം :വനംവകുപ്പിന്റെ നാണംകെടുത്തിയ പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തൽ കേസിൽ മുൻ എരുമേലി റേഞ്ച് ഓഫീസർ ആയിരുന്ന ബി ആർ ജയനെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു .പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ചർ ആർ അജയ് നെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട് . വിജിലൻസ് വിഭാഗം വനം  അഡിഷണൽ  ചീഫ്  കോൺസർവേറ്ററുടെ അന്വേഷണറിപ്പോർട്ടിനെ തുടർന്ന് സംസ്ഥാന വനംവകുപ്പ് ചീഫ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ് ആണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത് .ഏറെ കോളിളക്കം സൃഷ്‌ടിച്ച കഞ്ചാവ് വളർത്തൽ കേസിൽ ഇതോടെ കഞ്ചാവ് വളർത്തൽ സംഭവം പുറത്തറിയിച്ച ഉന്നത ഉദ്യോഗസ്ഥൻ നടപടി ഇരന്നു വാങ്ങിയിരിക്കുകയാണ് .തനിക്കെതിരെയുള്ള വകുപ്പുതല നടപടിയെ ചെറുക്കുവാൻ തന്റെ വകുപ്പിലെ തന്നെ സഹപ്രവർത്തകരെ ,വനിതാ ജീവനക്കാരെ ഉൾപ്പെട കുടുക്കുവാൻ നടത്തിയ ഗൂഢാലോചനയാണ് വനം വകുപ്പിന്റെ വിജിലൻസ് പൊളിച്ചടക്കിയത് .പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷനിലെ റെസ്ക്യൂ വാച്ചറായ  അജേഷ് പി  ബാലകൃഷ്ണൻ ഈ ഫോറെസ്റ്റ് സ്റ്റേഷന്റെ പുറകിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിനു പുറകിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത് കണ്ടെത്തി ഇതേ ഓഫീസിലെ തന്നെ മേൽ ജീവനക്കാരായ ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ എസ് സജിയും ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ സാം കെ സാമുവേലും കണ്ടെത്തി എരുമേലി റേഞ്ചേർക്ക് 12 / 03 / 2023 ൽ റിപ്പോർട്ട് നൽകിയിരുന്നതാണ് .പിന്നീട് നടന്നത് തന്റെ മേലുള്ള വകുപ്പ്തല നടപടി ഒഴിവാക്കുവാനുള്ള കുതന്ത്രങ്ങൾ ആണെന്ന് നടപടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ :-

പ്ലാച്ചേരി കഞ്ചാവ് കേസിൽ വീഴ്ച വരുത്തിയ ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ എസ് സജി ,ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ ബി അജിത്കുമാർ ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ  സാം കെ സാമുവൽ ,സൗമ്യ എസ് നായർ ,രാജിമോൾ ,രേഖ ,ഫോറെസ്റ്റ് വാച്ചർ എന്നിവരെ സ്ഥലം മാറ്റുന്നതിനും ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനും അച്ചടക്ക നടപടി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here