തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല​യി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് അ​മ്മ​യു​ടെ ര​ണ്ടാ​ന​ച്ഛ​ൻ തി​ള​ച്ച ചാ​യ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്.ജോ​ലി​ക്ക് പോ​കേ​ണ്ട​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ മു​ത്ത​ച്ഛ​ന്‍റെ​യും മു​ത്ത​ശ്ശി​യു​ടെ​യും അ​ടു​ത്തേ​ൽ​പ്പി​പ്പ് പോ​യ​താ​ണ്. പൊ​ള്ള​ലേ​റ്റ ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും ഇ​വ​ർ ത​യാ​റാ​യി​ല്ല.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ​ത്തി​യാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​ക‍ൃ​ത​ർ ചൈ​ൽ​ഡ് ലൈ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും ഇതുവരെ അറ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here