ചങ്ങരംകുളം(മലപ്പുറം): സ്വകാര്യബസില്‍ സീറ്റില്‍ ഇരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിനിയെ കവിളില്‍ അടിച്ചുപരിക്കേല്പിച്ചെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് വളയനാട് നേട്രോല്‍പറമ്പുവീട്ടില്‍ ഷുഹൈബിനെ(26) യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്.കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന ഹാപ്പി ഡെയ്‌സ് ബസില്‍ ശനിയാഴ്ചയാണ് സംഭവം. പെരുമ്പിലാവിലെ സ്വകാര്യ കോളേജിലെ മൂന്നാംവര്‍ഷ ജേണലിസം ബിരുദ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

LEAVE A REPLY

Please enter your comment!
Please enter your name here