കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റി​ട്ട​യേ​ർ​ഡ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​നെ​ല്ലി​യാമ്പ​ത്ത് ​പ​ദ്മാ​ല​യ​ത്തി​ൽ​ ​കേ​ശ​വ​ൻ​, ​ഭാ​ര്യ​ ​പ​ത്മാ​വ​തി​യ​മ്മ​ ​എ​ന്നി​വ​രാണ്​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഈ മാസം ഇരുപത്തിനാലിനാണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2021 ജൂൺ 10 ന് രാത്രി എട്ടരയോടെയാണ് അരുംകൊലകൾ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമായിരുന്നു മരിച്ചത്. ദമ്പതികളുടെ അയൽവാസിയായിരുന്നു പ്രതി.

മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. ​

അതേവർഷം സെപ്തംബർ പതിനേഴിനാണ് അർജുൻ അറസ്റ്റിലായത്. ചോ​ദ്യം​ ​ചെ​യ്യ​ലി​നി​ടെ​ ​അ​ർ​ജു​ൻ​ ​സ്‌​റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യോ​ടു​ക​യും​, ​അ​ടി​വ​സ്ത്ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചിരു​ന്ന​ ​എ​ലി​വി​ഷം​ ​ക​ഴി​ച്ച് ​ആ​ത്മ​ഹ​ത്യ​ക്ക് ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളടക്കം നിരവധി പേരെ ചോദ്യം ചെയ്‌തിരുന്നു.

മോ​ഷ​ണ​ ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ​വൃ​ദ്ധ​ ​ദ​മ്പ​തി​ക​ളെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ​പിന്നീട്‌ അ​ർ​ജു​ൻ​ ​പൊ​ലീ​സി​നോ​ട് ​സ​മ്മ​തി​ച്ചു.​കൃത്യം നടത്താൻ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോ എന്ന് പൊലീസിന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്‌ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടിൽ കൂലിവേല ചെയ്യുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here