മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീൻ പലരെയും ആക്രമിച്ചത്.
കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.