കോഴിക്കോട്: കോഴിക്കോടും കാസര്‍കോഡും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍കോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്‌സൈസ് പിടിയിലായത്. കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 28 ഗ്രാം എംഡിഎംഎ പിടികൂടിയത്.

കാസര്‍കോഡ് 4.19 ഗ്രാം മെത്താംഫിറ്റമിന്‍ ആണ് എക്‌സൈസ് പിടികൂടിയത്. 

കാസര്‍കോഡ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത് . കാറില്‍ മെത്താംഫിറ്റമിനുമായി വന്ന ചെര്‍ളടുക്ക സ്വദേശി അബ്ദുള്‍ജവാദ്, എന്‍മകജെ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here