കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ര്‍​ഗീ​സി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡയറക്ടറേറ്റ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. രാ​വി​ലെ 10ന് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍.സി​പി​എ​മ്മി​ന്‍റെ തൃ​ശൂ​രി​ലെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍, ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ എ​ന്നി​വ​യെ​ല്ലാം ഹാ​ജ​രാ​ക്കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ സി​പി​എ​മ്മി​ന് ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ഈ ​നീ​ക്കം.

ഈ ​മാ​സം എ​ട്ടി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മു​ന്‍ എം​പി​യു​മാ​യ പി​.കെ. ബി​ജു, തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പി.​കെ. ഷാ​ജ​ന്‍ എന്നിവർ വ​ര്‍​ഗീ​സി​നൊ​പ്പം ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു.നേ​ര​ത്തെ, വ​ര്‍​ഗീ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന ദി​വ​സം ത​ന്നെ തൃ​‍ശൂ​ര്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ഇ​ന്‍​കം​ടാ​ക്‌​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ഞ്ച് കോ​ടി 10 ല​ക്ഷം രൂ​പ ഉ​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ട് ആ​ദാ​യ​നി​കു​തി വ​കു​പ്പ് മ​ര​വി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here