തിരുവനന്തപുരം: കേരള തീരത്ത് ഇന്നും ശക്തമായ തിരമാലയ്ക്ക് സാധ്യത. ഒന്നര മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കാണ് സാധ്യത. മുന്നറിയിപ്പ് കണക്കിലെടുത്ത് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞു.
രാത്രി 11.30 വരെയാണ് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് പ്രദേശവാസികൾ മാറി താമസിക്കണം.