പത്തനംതിട്ട :കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു.കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജു മണിദാസ,് അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രേഖ, സിഡിഎസ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here