പട്ടാമ്പി: പാലക്കാട്-തിരുവനന്തപുരം റൂട്ടിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വേണാട് എക്സ്‌പ്രസ് മേയ് ഒന്ന് മുതൽ അര മണിക്കൂർ നേരത്തെയാക്കും. ട്രെയിനിന്റെ എറണാകുളം ജംഗ്ഷൻ(സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കിയതിനെ തുടർന്നാണിത്. ബുധനാഴ്ച മുതൽ തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്‌പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കി, പകരം തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം ടൗൺ(നോർത്ത്) സ്റ്റേഷൻ വഴി ഷോർണൂരിലേക്ക് യാത്ര തുടരും. ഷൊർണൂരിൽ നിന്ന് തിരികെ തിരുവനന്തപുരത്തിനുള്ള മടക്ക യാത്രയ്ക്കും സൗത്ത് സ്‌റ്റേഷനിൽ എത്തില്ല. ഇതോടെ എറണാകുളം-ഷൊർണൂർ റൂട്ടിൽ വേണാട് നിലവിൽ എത്തുന്നതിനേക്കാൾ 30 മിനിറ്റ് മുൻപേ എത്തും. എറണാകുളം മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തുകയും ചെയ്യും. പുതുക്കിയ സമയക്രമമനുസരിച്ച് എറണാകുളത്തു നിന്ന് രാവിലെ 9.50ന് പുറപ്പെടുന്ന വേണാട് എക്സ്‌പ്രസ് ഉച്ചയ്ക്ക് 12.25ന് ഷൊർണൂരിൽ എത്തും. മടക്കയാത്രയിൽ വൈകിട്ട് 5.15ന് എറണാകുളം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

വേണാട് എക്സ്‌പ്രസ് പുതുക്കിയ സമയക്രമം
 എറണാകുളം നോർത്ത് – രാവിലെ 9.50
 ആലുവ 10.15
 അങ്കമാലി 10.28
 ചാലക്കുടി 10.43
 ഇരിങ്ങാലക്കുട 10.53
 തൃശൂർ 11.18
 വടക്കാഞ്ചേരി 11.40
 ഷൊർണൂർ ജംഗ്‌ഷൻ 12.25 പി

എറണാകുളം-തിരുവനന്തപുരം

പുതുക്കിയ സമയം
 എറണാകുളം നോർത്ത് വൈകിട്ട് 05.15
 തൃപ്പൂണിത്തുറ 05.37
 പിറവം റോഡ് 05.57
 ഏറ്റുമാനൂർ 06.18
 കോട്ടയം 6.30
 ചങ്ങനാശ്ശേരി 6.50
 തിരുവല്ല 7.00
 ചെങ്ങന്നൂർ 7.11
 ചെറിയനാട് 7.19
 മാവേലിക്കര 7.28

 കായംകുളം 7.40
 കരുനാഗപ്പള്ളി 7.55
 ശാസ്താംകോട്ട 8.06
 കൊല്ലം ജം 8:27
 മയ്യനാട് 8.39
 പരവൂർ 8.44
 വർക്കല ശിവഗിരി: 8.55
 കടയ്ക്കാവൂർ 9.06
 ചിറയിൻകീഴ് 9.11
 തിരുവനന്തപുരം പേട്ട 09.33
 തിരുവനന്തപുരം സെൻട്രൽ രാത്രി 10.00

LEAVE A REPLY

Please enter your comment!
Please enter your name here