പൊഴുതന : ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഭര്‍ത്താവ്: നാരായണന്‍. ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാര്‍ കോളനിയിലെ മറ്റുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഞായറാഴ്ച രാവിലെ മകന്‍ ദേവദാസന്‍ വെള്ളമെടുക്കാനായി പോയപ്പോഴാണ് കോളനിയിലെ കിണറ്റില്‍ മീനയുടെ മൃതദേഹം കണ്ടത്. കല്പറ്റയില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹേം പുറത്തെടുത്തത്.

മൃതദേഹത്തിന് ഏകദേശം രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here