പാവറട്ടി: വികസനത്തിന്റെ ആദ്യഘട്ടം നാട്ടിക മണ്ഡലത്തിൽ മിനി ഫിഷിംഗ് ഹാർബർ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എൻ.ഡി.എ മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എയിംസ് കൊണ്ടുവരാൻ പരിശ്രമിക്കും. റെയിൽവേ വികസനത്തിനായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിന് തയ്യാറായാൽ അതിവേഗം വികസനം സാദ്ധ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ചടങ്ങിൽ സുജയ് സേനൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, കെ.ആർ. അനിഷ് മാസ്റ്റർ, വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, കെ.എസ്. ധനീഷ്, സുധിർ വാക, സുധീഷ് മേനോത്ത്പറമ്പിൽ, സർജു തൊയക്കാവ്, സുജിത്ത് പാങ്ങാരിക്കൽ, പ്രവീൺ പറങ്ങനാട്ട്, ബിജു പാലുവായ്, മനോജ് മാനിന, സന്തോഷ് പണിക്കശ്ശേരി, എം.ആർ. വിശ്വൻ, ശ്രീകണ്ഠൻ, പ്രേമൻ നമ്പിയത്ത് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here