കാഞ്ഞിരപ്പള്ളി : വീട്ടിലെ ടെറസിന് മുകളിൽ ഉണങ്ങാനിട്ടിരുന്ന ജാതിക്കയും, കൊട്ടപ്പാക്കും മോഷ്ടിച്ചയാൾ പിടിയിൽ. കൊണ്ടൂർ വെയിലുകാണാപ്പാറ മംഗളാംകുന്നേൽ രാജു (ഭാസി, 64) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് കുറുവാമൂഴി സ്വദേശിയുടെ വീട്ടിലായിരുന്നു മോഷണം. മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. ഇയാൾക്ക് ഈരാറ്റുപേട്ട, തിടനാട്, പാലാ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐ ഷാജിമോൻ, എ.എസ്.ഐമാരായ ഹാരിസ്, ബിനു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.