റാന്നി : പടയനിപ്പാറയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 650 ലിറ്റർ കോട പിടികൂടി നശിപ്പിച്ചു.പെരുനാട് എ . വി .ടി റബർ എസ്റ്റേറ്റിന്റെയും മണിയാർ റിസർവോയറിന്റെയും ഇടയിലുള്ള കണ്ടൽക്കാട്ടിൽ ഒളിപ്പിച്ച 650 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ചാരായവും പിടികൂടി. ആളുകൾക്ക് നടന്ന് എത്തുവാൻ ബുദ്ധിമുട്ടുള്ള ദുർഘടമായ സ്ഥലത്താണ് വാറ്റ് നടത്തിയിരുന്നത് പ്രിവന്റീവ് ഓഫീസർമാരായ ആർ.എസ്.ഹരി ഹരനുണ്ണി, ഡി . അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ നാസർ , ശാലിനി രാജൻ , കെ.ശ്യാംരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here