വെള്ളരി വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്. അസിഡറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് ഒരു പരിധിവരെ നല്ലതാണ്. ചര്‍മ സംരക്ഷണത്തിന് നല്ലൊരു പരിഹരം കൂടിയാണ് വെള്ളരിക്ക. വെള്ളരിക്കയുടെ ചെറു കഷണങ്ങള്‍ നിത്യേന എട്ടു പത്തു മിനിറ്റ് കണ്ണിന് പുറമെ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട പാടുകള്‍ അകറ്റാന്‍ സഹായിക്കും.

വിറ്റാമിന്‍ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ കെ, ആന്റി ഓക്‌സിഡന്റുകള്‍, മസ്തിഷ്‌ക ആരോഗ്യത്തിന് ആവശ്യമായ ഫിസെറ്റിന്‍ എന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഫ്ലേവനോള്‍ തുടങ്ങിയവ ധാരാളം വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഷുഗര്‍ ഉള്ളവര്‍ക്കും വളരെ നല്ലതാണ് വെള്ളരിക്ക.

ദിവസവും വെള്ളരിക്ക ഡയറ്റിന്റെ ഭാഗമാക്കുന്നത് മലബന്ധം അകറ്റാനും അള്‍സര്‍, നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായകമാണ്. മാത്രമല്ല വൃക്കയുടെ ആരോഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കാനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും വെള്ളരിക്ക ഉത്തമമാമെന്ന് പറയുന്നു.

വെള്ളരി സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്മാവ് നന്നായി കുറക്കാനാകും, കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചിലും കുറക്കാനാകും. ഭാരം കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും വെള്ളരിക്ക നല്ലതാണ്. ആര്‍ത്രൈറ്റിസിന്റെ പ്രകോപനം വെള്ളരി ജ്യൂസ് തടയുന്നു. എപ്പോഴെങ്കിലും വെള്ളരി, ജ്യൂസ് ആക്കുമ്പോള്‍ അതിന്റെ തോലും ഉപയോഗിക്കുക. ജൈവ വെള്ളരി അല്ലെങ്കില്‍ നന്നായി കഴുകി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here