തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് തി​ങ്ക​ളാ​ഴ്ച എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും.​ രാ​വി​ലെ ​ഇ​ഡി​യു​ടെ കൊ​ച്ചി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.ഈ ​മാ​സം 22ന് ​ഹാ​ജ​രാ​കാ​ന്‍ ആ​ണ് ഇ​ഡി വ​ര്‍​ഗീ​സി​ന് സ​മ​ന്‍​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം ആ​യ​തി​നാ​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ല്‍​കിയിരുന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും വ​ര്‍​ഗീ​സ് ഹാ​ജ​രാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ന്ന് ഹാ​ജ​രാ​കു​മെ​ന്ന് വ​ര്‍​ഗീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

സി​പി​എ​മ്മിന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഹാ​ജ​രാ​ക്കാ​ന്‍ ആ​ണ് നി​ര്‍​ദേ​ശം. ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് ബെ​നാ​മി വാ​യ്പ​ക​ള്‍ വ​ഴി ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ പ​ങ്ക് ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here