പത്തനംതിട്ട: റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍പി സ്കൂള്‍ വിദ്യാര്‍ഥി ആരോണ്‍ വി.വര്‍ഗീസ് ആണ് മരിച്ചത്.വ്യഴാഴ്ച സ്കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ വീണതിനെ തുടര്‍ന്ന് കുട്ടിയുടെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയെ റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ എത്തിച്ചു.
അവിടെവച്ച് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ കോഴഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.