കാഞ്ഞിരപ്പള്ളി: തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമല പ്രൊവിൻസ് അംഗവും കൂവപ്പള്ളി മഠാംഗവുമായ സിസ്റ്റർ എസ്പിരിറ്റ് മേക്കലാത്ത് (86) നിര്യാതയായി. സംസ്കാരം ശനി രണ്ടിന് കൂവപ്പള്ളി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ. വെള്ളാരംകുന്ന് മേക്കലാത്ത് പരേതരായ തോമസ് – മറിയാമ്മ ദമ്പതികളുടെ മകളാണ്. പാറേൽ, മഞ്ചാലുംമൂട്, മേരികുളം, കരിമാടി, ചേമ്പളം, കൂവപ്പള്ളി, പൊടിമറ്റം സ്റ്റഡി ഹൗസ്, ചെങ്കൽ, ആനക്കല്ല്, തമ്പലക്കാട്, ആശാ ഹോം, വെച്ചൂച്ചിറ, കൂവപ്പള്ളി ബാലികാഭവൻ, പ്രൊവിൻഷ്യൽ ഹൗസ്, എന്നീമഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: എം.ടി. ജോസഫ് (കുമളി), എ.ടി. സെബാസ്റ്റ്യൻ (വെള്ളാരം കുന്ന്) എ.ടി. മാത്യു(വെള്ളാരംകുന്ന്), ഏലിക്കുട്ടി തുണ്ടത്തിൽ (വെള്ളാരംകുന്ന്), എ.ടി. ജയിംസ് (കുമളി)

LEAVE A REPLY

Please enter your comment!
Please enter your name here