കുറ്റിപ്പുറം ∙ കോട്ടയ്ക്കലിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹമ്മദ് ബിൻ കബീറിന്റെ മകൾ സിത്താര (19) ആണു മരിച്ചത്. മലപ്പുറത്തെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥിയാണ്.ഈ മാസം 3ന് സ്കൂട്ടർ മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് കാലിന് ഗുരുതരമായി പരുക്കേറ്റ സിതാര എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷറീനയാണ് മാതാവ്. സഹോദരൻ മുഹമ്മദ് ഷമ്മാസ്.

LEAVE A REPLY

Please enter your comment!
Please enter your name here