ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിറുത്തും.. ഒഴിയുന്ന വയനാട് സീറ്റിൽ രാഹുലിന് പകരം സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കും.,​ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് വൈകിട്ട് ചേർന്ന പാർട്ടി നേതൃയോഗമാണ് ഇരു മണ്ഡലങ്ങളുടെയും കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി റായ്‌ബറേലി സീറ്റ് നിലനിറുത്താനായിരുന്നു പാർട്ടി തീരുമാനമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.പോരാടാൻ ഊർജം നൽകിയ വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി തന്റെ നന്ദി അറിയിച്ചു. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ പറഞ്ഞു. തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുലിന്റെ അസാന്നിദ്ധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.റായ്‌ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്ക് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.‘‘വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷം. രാഹുലിന്റെ അസാന്നിധ്യം ജനങ്ങൾക്ക് തോന്നാതിരിക്കാൻ ശ്രമിക്കും. അദ്ദേഹം വയനാട്ടിൽ ഇടയ്ക്കിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്. വയനാട്ടുകാർ സന്തോഷത്തോടെയിരിക്കാൻ പരമാവധി ശ്രമിക്കും. നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കും. റായ്ബറേലിയുമായി വളരെ പഴക്കമുള്ള ബന്ധമാണുള്ളത്. റായ്ബറേലിയിലും അമേഠിയിലും വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്. ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാൻ കഴിയില്ല. ഞങ്ങൾ രണ്ടുപേരും റായ്ബറേലിയും വയനാട്ടിലും പ്രവർത്തിക്കും. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പരിഭ്രമം ഇല്ല’’–പ്രിയങ്ക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here