വയനാട്: സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാൻ തീരുമാനം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും.മയക്കുവെടി ഉത്തരവിറക്കുന്നതിൽ കാലതാമസം ഉണ്ടെന്ന് വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ പരാതിപ്പെട്ടു. ഉത്തരവുകൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി. കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here