കണ്ണൂര്‍: ചെറുപുഴ പ്രാപ്പൊയില്‍ പെരുന്തടം സ്വദേശി രാജേഷിനാണ് സാരമായി പൊള്ളലേറ്റത്. മുഖത്തും വയറിന്റെ ഭാഗത്തും പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തിന് വീട്ടുവരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു.രാത്രിയിലായതിനാല്‍ ഇത് ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആക്രമണത്തിന് പിന്നിലുള്ള കാരണവും വ്യക്തമല്ല.പ്രതിക്കായുള്ള അന്വേഷം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു