മൂന്നാർ: മൂന്നാറിലെ  ജനവാസമേഖലയിലേക്കിറങ്ങി  കാട്ടാനക്കൂട്ടം. മൂന്നാർ കോളനിയിൽ ഇന്ന് രാവിലെയാണ് അഞ്ച് ആനകൾ ഇറങ്ങിയത്. ഇതേതുടർന്ന് നാട്ടുകാർ ബഹളംവച്ച് ആനകളെ വനമേഖലയിലേക്ക് തുരത്തി. ആന ജനവാസമേഖലയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാർ കോളനിയിൽ താമസിക്കുന്നത്. ഈ മേഖലയിൽ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചർമാരെത്തിയിട്ടുണ്ട്. ഇവർ ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here