കട്ടപ്പന: ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ചും പണയ ഉരുപ്പടികൾ തിരിമറി നടത്തിയും ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കട്ടപ്പനയിലെ ദേശസാൽകൃത ബാങ്ക് ശാഖയിലാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനയിൽ മുക്കുപണ്ടംശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച് അനേഷിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തറിഞ്ഞത്. നിരവധി ഇടപാടുകാരുടെ ആഭരണങ്ങൾ ബാങ്കിൽ കാണാനില്ല ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ചും പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തിയുമാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നത്.പകരം മുക്കുപണ്ടമാണുള്ളത്. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ ബാങ്കിൽനിന്ന് മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാരും കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകി.