വയനാട്: മാനന്തവാടി നഗരത്തില്‍ ഒറ്റയാന് ഇറങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ സ്കൂളുകള്‍ക്ക് അടക്കം നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.ഇന്ന് രാവിലെ നഗരത്തിലിറങ്ങിയ ആന കോടതി വളപ്പിന് സമീപം ഏറെ നേരം ഭീതി പരത്തി. നിലവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്ക് നീങ്ങുകയാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുള്ള കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്ന് എത്തിയതാണെന്നാണ് നിഗമനം.സ്കൂളിലേക്ക് പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങാത്തവര്‍ ഇനി പുറപ്പെടേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടികള്‍ സുരക്ഷിതമായി അവിടെതന്നെ തുടരാനും നിര്‍ദേശം നല്കി.