തൃശ്ശൂര്‍ : ചാലക്കുടി മേലൂരിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീ പിടുത്തം. നിരവധി ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളും യന്ത്രങ്ങളും, മരങ്ങളും കത്തിനശിച്ചു. മേലൂർ നടുത്തുരുത്തി സ്വദേശി ബെൻസി തോമസിന്‍റെ ഉടമസ്ഥതയിലുള്ള നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തമുണ്ടായത്.മേല്‍ക്കൂര വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് തീപിടുത്തം ഉണ്ടായ വിവരം ആദ്യം അറിഞ്ഞത്. ചാലക്കുടിയിൽ നിന്നും അങ്കമാലിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here