പാലക്കാട് :മംഗലം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. 2.90 മീറ്റർ ക്യൂബ് വെള്ളം സ്പിൽവേയിലൂടെ ഒഴുകുന്നത്.പാലക്കാട് മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാവിലെ ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറന്നത്. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയിലൂടെ ഗായത്രി പുഴയിലും ഭാരതപ്പുഴയിലുമാണ് വെള്ളം എത്തിച്ചേരുക. പുഴകളുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാമിലെ ഡാമിലെ നിലവിലെ ജലനിരപ്പ് 76.60 മീറ്ററാണ്.

LEAVE A REPLY

Please enter your comment!
Please enter your name here