പട്ടാമ്പി : ബുധനാഴ്ച്ച രാവിലെ നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗം ഷെഫീക്ക് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽ.ഡി.എഫ്. ഭരണം നേടിയത്. ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് എൽ.ഡി.എഫ്. വിജയിച്ചത്. ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ബി.ജെ.പി. കൂട്ടുകെട്ട് ആരോപിച്ചാണ് പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ്. പ്രസിഡൻ്റ് അബ്ദുൾ അസീസിനെതിരെ അവിശ്വാസം കൊണ്ടുവന്നത്.17 വാർഡുകളുളള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളും ബി.ജെ.പി.ക്ക് ഒരം​ഗവുമാണുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെയൊണ് തിരഞ്ഞെടുത്തത്. എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. 2022 ഏപ്രിലിൽ, പ്രസിഡന്റ് സി.പി.എമ്മിലെ ടി. ഉണ്ണികൃഷണനെതിരെ ബി.ജെ.പി. അംഗത്തിന്റെ പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരികയും ഇത് പാസാവുകയും ചെയ്തു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗം വിട്ടുനിന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ മുസ്ലീം ലീഗിലെ എം.സി. അബ്ദുൾ അസീസ് പ്രസിഡന്റാവുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here