സുൽത്താൻബത്തേരി: വയനാട് സുൽത്താൻബത്തേരി കൊളഗപ്പാറ ചൂരിമലയിൽനിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. നേരത്തെ വയനാട്ടിൽ നിന്ന് പിടിയിലായ ആളെക്കൊല്ലി കടുവ രുദ്രനൊപ്പമാണ് ഡബ്ല്യുവൈഎസ്-09 എന്ന കടുവയ്ക്കും പുരധിവാസമൊരുക്കിയിരിക്കുന്നത്.പുലർച്ചെ ആറരയോടെയാണ് കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. ഇവിടെയെത്തുന്ന നാലാമത്തെ കടുവയാണ് ഡബ്ല്യുവൈഎസ്-09. പാർക്കിന്റെ ഭാഗമായ ക്വാറന്റൈൻ കേന്ദ്രത്തിലാണ് ഇപ്പോൾ കടുവയെ പാർപ്പിച്ചിരിക്കുന്നത്. സാധാരണരീതിയിൽ 40 മുതൽ 50 ദിവസം വരെയാണ് ക്വാറന്റൈൻ കാലാവധി നിശ്ചയിച്ചിരിക്കുന്നത്