കാഞ്ഞിരപ്പള്ളി  :2024 ലെ റവന്യു  സംസ്ഥാനതല അവാർഡുകളിൽ മികച്ച തഹസിൽദാര് ആയി മുൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യുവും (നിലവിൽ തൃപ്പൂണിത്തുറ എൽ ടി തഹസിൽദാർ)  വില്ലേജ് ഓഫീസ് ആയി ചിറക്കടവ് വില്ലേജിനെയും , കൂടാതെ മികച്ച വില്ലേജ് ഓഫീസർ ആയി ചിറക്കടവ് വില്ലേജ് ഓഫീസർ  ഹാരിസ് ടി , വി എം സുബൈർ കാഞ്ഞിരപ്പള്ളി വില്ലേജ് ,ജയകുമാർ ടി വി ഒണംതുരുത്ത് വില്ലേജ് എന്നിവരും മികച്ച വില്ലേജ് ഓഫീസര്മാര്ക്കുള്ള അവാർഡ് കരസ്ഥമാക്കി . വില്ലേജ് ഓഫീസറുടെയും വില്ലേജ് ജീവനക്കാരുടെയും ഈ കാലഘട്ടത്തിലെ പ്രവർത്തനങ്ങളാണ് ഈയൊരു നേട്ടത്തിന് വഴിയൊരുക്കിയതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. മികച്ച വില്ലജ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹാരിസ് ടി ചിറക്കടവ് വില്ലജ് ഓഫീസർ ആയി ചുമതലയെടുത്തത് നവംബർ 2021 ലാണ്. അന്നുമുതൽ വില്ലേജിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും പൊതുജനസേവനത്തിനും സജ്ജീവമായ പങ്ക് വഹിച്ചു പോരുന്നു.  ചേനപ്പാടി തടത്തിപറമ്പിൽ ടി എസ് ഇസ്മായിൽ ന്റെയും ഹലീമാബീവിയുടെയും മകനായ ഹാരിസ് ടി റവന്യൂ വകുപ്പിൽ സേവനം ആരംഭിച്ചത് 2002 ലാണ്.  തിളക്കമാർന്ന ഈ രണ്ടു അവാർഡുകളിലേക്കും ചിറക്കടവ് വില്ലേജിനെയും വില്ലജ് ഓഫീസറിനേയും  അർഹമാക്കിയത്  നിരവധി ഘടകങ്ങൾ ഉണ്ട്. സംസ്ഥാനമൊട്ടാകെ നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണ്ണയം നടത്തിയത്. ജില്ലാ തലത്തിൽ കാര്യക്ഷമമായും വേഗത്തിലും പതിനായിരത്തിലധികം സർട്ടിഫിക്കറ്റുകൾ ജനങ്ങൾക്ക് ഈ വർഷകാലയളവിൽ നൽകുന്നതിന്  ഈ വില്ലേജിന് സാധിച്ചിട്ടുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ വരുമാന മാർഗമായ കെട്ടിടനികുതിയിനത്തിൽ ഗ്രേഡ് എ തലത്തിൽ 1219411/- രൂപ കളക്ഷൻ വരുത്തുന്നതിനും ഏറ്റവുമധികം കെട്ടിടങ്ങൾ (166)  ഈ വർഷകാലയളവിൽ നികുതി നിർണ്ണയം നടത്തുന്നതിനും വില്ലേജിന് സാധിച്ചു. ഈ വർഷക്കാലയളവിൽ 1137  പോക്കുവരവ് അപേക്ഷകൾ  സമയബന്ധിതമായി പ്രോസസ്സ് ചെയ്യുന്നതിനും സാധിച്ചു. റവന്യു റിക്കവറി ഇനത്തിൽ 12969688/- രൂപ കളക്ഷൻ വരുത്തുന്നതിനും വില്ലജ് ഓഫീസിലെ റെക്കോർഡുകൾ മികച്ച രീതിയിൽ പരിപാലിച്ചതും ഈ നേട്ടത്തിന് ഇടയാക്കി. വില്ലേജ് തലത്തിൽ നടത്തപെടുന്ന ജനകീയ സമിതികൾ മികച്ച രീതിയിൽ നടത്തുവാൻ വില്ലേജിന് സാധിച്ചിട്ടുള്ളതാണ്. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിസര ശുചീകരണം, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ സേവനങ്ങൾ, വില്ലജ് ജമാബന്ദി റെക്കോർഡുകൾ സമയബന്ധിതമായി തയ്യാറാക്കിയത്, വില്ലേജിൽ എത്തുന്ന പൊതുജനങ്ങക്ക് ആവശ്യമായ സൗകര്യങ്ങൾ, Front Office എന്നിവ ഒരുക്കിയത്, നവകേരള സദസ്സിന്റെ കാര്യക്ഷമമായ നടത്തിപ്പിന് വില്ലജ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈയൊരു നേട്ടം വില്ലേജിനും വില്ലജ് ഓഫീസർക്കും ലഭിക്കുന്നതിന് ഇടയാക്കി.  വില്ലേജിന് അഭിമാനാർഹമായ ഈ നേട്ടത്തിന് വഴിയൊരുക്കിയ ജീവനക്കാരുടെ പേരുവിവരം ചുവടെ ചേർക്കുന്നു. 1. ഹാരിസ് ടി ( വില്ലേജ് ഓഫീസർ )2. സജ്ജീവ് പി എൻ ( എസ് വി ഓ )3. നിധിൻ ഇ എസ്  ( എസ് വി ഓ )4. ശ്രീകുമാർ എം പി ( എസ് വി ഓ  )5. അജികുമാർ കെ സി ( വില്ലേജ് അസിസ്റ്റന്റ് )6. ഷാജന മോഹൻ ( എസ് വി ഓ  )7. എലിസബത്ത് ജോൺ പി ( വില്ലേജ് അസിസ്റ്റന്റ്  )8. രാജേഷ് എം എസ് ( വില്ലേജ് അസിസ്റ്റന്റ് )9. സാം ഇ കെ ( വി എഫ് എ   )10. ഹരിലാൽ എസ് ( വി എഫ് എ  )11. ബിനുമോൻ പി ജി ( വി എഫ് എ )12. അഹല്യ പി മുരളി ( വി എഫ് എ )

LEAVE A REPLY

Please enter your comment!
Please enter your name here