ർഘാസ്കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക്  ആശുപത്രിയിൽ ലഭ്യമല്ലാത്ത ലബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തുന്നതിന്  ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ജൂലൈ 11ന് രാവിലെ 11  വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ :0481 -2563611,2563612(കെ.ഐ.ഒ.പി.ആർ 1378/2024)ദർഘാസ്കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്തഓർത്തോ ഇംപ്ലാന്റ്‌സ് ഐറ്റംസ്   വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ജൂലൈ 11ന് രാവിലെ 11.30 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563611,2563612(കെ.ഐ.ഒ.പി.ആർ 1379/2024)ലാബ് ടെക്നീഷ്യൻ നിയമനംകോട്ടയം: പുതുപ്പള്ളി പ്രാഥമി കാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജൂലൈ 11 ന് രാവിലെ 11 ന് അഭിമുഖം നടത്തും. വിദ്യാഭ്യാസയോഗ്യത: ബി.എസ്.സി. എം.എൽ.ടി/ഡി. എം.എൽ.ടി. (പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനൻ നിർബന്ധം. പ്രായപരിധി 40 വയസ്. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഐഡി എന്നിവയുമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന്  ഹാജരാകണം. ഫോൺ :0481-2353250(കെ.ഐ.ഒ.പി.ആർ 1380/2024)റാങ്ക് പട്ടിക നിലവിൽ ഇല്ലകോട്ടയം: ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ് /മിൽക്ക് റെക്കോഡർ/സ്‌റ്റോർ കീപ്പർ/എന്യൂമറേറ്റർ തസ്തികയിൽ( കാറ്റഗറി നമ്പർ 534/2019) റാങ്ക് പട്ടികയിലുൾപ്പെട്ട ഏക ഉദ്യോഗാർഥിക്കു നിയമനശിപാർശ നൽകിയ സാഹചര്യത്തിൽ റാങ്ക്് പട്ടിക നിലവില്ലാതായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു .അധ്യാപക നിയമനംകോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ആർക്കിടെക്ചർ, എം.സി.എ വിഭാഗങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10.30ന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ എത്തണം. ഫോൺ: 0481 2506153, 2507763. വെബ്സൈറ്റ് :www.rit.ac.in ഗതാഗതം നിരോധിച്ചുകോട്ടയം: ഏറ്റുമാനൂർ പുല്ലരിക്കുന്ന് റോഡിൽ ആപ്പിൾ പാലത്തിനു സമീപം ഇന്റർലോക്ക് ടൈൽ പാകുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ശനി (ജൂലൈ ആറ് )മുതൽ ഗതാഗതം താത്കാലികമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കുടമാളൂർ കുരിശുപള്ളി ജംഗ്ഷൻ, അമ്പാടി ജംഗ്ഷൻ, കുടയംപടി ജംഗ്ഷൻ വഴി വാരിശ്ശേരിക്കും തിരിച്ചും പോകേണ്ടതാണെന്ന് ഏറ്റുമാനൂർ പൊതുമരാമത്തു നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.ദർഘാസ് ക്ഷണിച്ചുകോട്ടയം: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 25ന്  വൈകിട്ട് നാലിനകം ദർഘാസ് നൽകണം. ജൂലൈ 29ന് രാവിലെ 11 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2564677

LEAVE A REPLY

Please enter your comment!
Please enter your name here