കാ​സ​ര്‍​ഗോ​ഡ്: കെ​പി​സി​സി അധ്യക്ഷൻ കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സ​മ​രാഗ്നി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​യാ​ത്ര​യ്ക്ക് തു​ട​ക്കം. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍​ഷി, ര​മേ​ശ് ചെ​ന്നി​ത്ത​ല, ശ​ശി ത​രൂ​ര്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.ശ​നി​യാ​ഴ്ച രാ​വി​ലെ കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സ​മൂ​ഹ​ത്തി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രു​മാ​യി നേ​താ​ക്ക​ള്‍ സം​വ​ദി​ക്കും. തു​ട​ര്‍​ന്ന് ജാ​ഥ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും. 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സ​മാ​പ​നം.

LEAVE A REPLY

Please enter your comment!
Please enter your name here