കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാക്കം സ്വദേശി പോൾ വി.പി. ആണ് മരിച്ചത്. കുറുവാദ്വീപിലെ വിനോസ സഞ്ചാര വകുപ്പിലെ ജീവനക്കാരനാണ് പോൾ.കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. വയനാട്ടിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെയാളുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമാകുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here